Kainos Ministries
പുഴ വക്കത്തു ഒരു മരം .
വലിയ പാറയുടെയും കല്ലിടുക്കുകളുടെയും നടുവിലൂടെ കുതിച്ചൊഴുകുന്ന ഒരു നദി. ആ കാട്ടരുവിയുട അരികിൽ , പാറയിടുക്കുകളിൽ ഞെരുങ്ങി , എന്നാൽ തഴച്ചു നിൽക്കുന്ന ഒരു വൃക്ഷം .
ആ വൃക്ഷത്തിന് ഒരു സ്ത്രീയുടെ മുഖമുണ്ട്. മാറോടടുക്കിപ്പിടിച്ചിരിക്കുന്ന ഒരു കുഞ്ഞിനേയും കാണുന്നുണ്ട്.
ആ വൃക്ഷത്തെ കണ്ടപ്പോൾ എനിക്കു കൗതുകം തോന്നി.
കൽക്കൂട്ടങ്ങളുടെ ഇടയിൽ എങ്കിലും അത് തഴച്ചു നിൽക്കുന്നത് അതിശയമായിരിക്കുന്നു. ഒരു വൃക്ഷമെങ്കിലും അതിനു സ്ത്രീയുടെ മുഖമുള്ളതും ഒരു കുഞ്ഞനിനെ താങ്ങിപ്പിടിച്ചിരിക്കുന്നതും എന്നെ ഏറെ അത്ഭുത പ്പെടുത്തുന്നുണ്ട് .
ആ വിചിത്ര രൂപത്തെ ഞാൻ ക്യാമറയിൽ പകർത്താൻ ശ്രമിച്ചു.
തൽക്ഷണം ആ വൃക്ഷം എന്നെ ഭയപ്പെടുത്തുമാറ് ഉറക്കെ നിലവിളിച്ചു.
കുഞ്ഞിനെ മാറോടടുക്കിപ്പിടിച്ചിരിക്കുന്ന ഒരമ്മയുടെ രോദനമല്ല ഞാൻ കേട്ടത്. വക്രബുദ്ധിയായ ഒരു പിശാചിന്റെ നിലവിളി.
അത് നിലവിളി എങ്കിലും അതിന്റെ ഉദ്ദേശം എന്നെ ഭയപ്പെടുത്തുക എന്നത് തന്നെ .
ഫോട്ടോ പകർപ്പാണെങ്കിൽ പോലും ഒരു പിശാച് എന്നോടൊപ്പം പോരുന്നത് എനിക്കു ദോഷമാണെന്നുള്ള ചിന്തയാൽ ഞാൻ ആ ഉദ്യമം ഉപേക്ഷിച്ചു.
ഏതു രൂപത്തിലായാലും പിശാച് പിശാച് തന്നെ .
ദോഷമുണ്ടാക്കുന്ന പൈശാചിക സാന്നിധ്യം എനിക്കു വെറുപ്പ് തന്നെ. അമ്മയായാലും സഹോദരിയായാലും അങ്ങനെ തന്നെ .
പിശാചിനോടു എതിർത്തു നില്പിൻ. അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും . ദൈവസന്നിധിയിൽ താഴുവിൻ. അവൻ നിങ്ങളെ ഉയർത്തും ,
ദൈവം സ്നേഹം തന്നെ.
കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുമ്പോലെ നിങ്ങളെ ചേർത്ത് കൊൾവാൻ എനിക്കു എത്രയോ മനസ്സായിരുന്നു.
കാള തന്റെ ഉടയവനെ അറിയുന്നു. എന്നാൽ ഇന്നും നിങ്ങൾ എന്റെ സ്നേഹത്തോടു മറുതലിക്കുന്നുവല്ലോ .
വിഷം വിഷമാണെന്നും പാല് പാലാണെന്നും നിങ്ങൾ തിരിച്ചറിയുന്നുവല്ലോ. വിഷം നിങ്ങളെ മരണത്തിലേയ്ക്ക് നയിക്കുമെന്നും പാൽ നിങ്ങളെ പുഷ്ടിപ്പെടുത്തുമെന്നും നിങ്ങൾ അറിയുന്നുവല്ലോ .
ആത്മാവും അപ്രകാരം തന്നെ. എന്റെ ആത്മാവ് നിങ്ങളെ സത്യത്തിൽ വഴി നടത്തും .
എന്നാൽ ദുഷ്ടന്റെ ആത്മാവ് ഏതെന്നു തിരിയച്ചറിയാനുള്ള വിവേചന ബുദ്ധി ഞാൻ നിങ്ങൾക്ക് നല്കിയിട്ടുണ്ടല്ലോ.
കണ്ണിനു കൺപോള തന്ന ഞാൻ കൃഷ്ണമണിയും നിങ്ങൾക്ക് നല്കിയിരിക്കുന്നു.
കണ്ണു തുറന്നു നോക്കുവിൻ .
ഇതാ ഞാൻ നിങ്ങളുടെ അരികിലുണ്ട്.
Pheba Hanna is the Ministries Director at Kainos Ministries.
This testimony has been revealed on 11.05.2015 Monday @ 7.10pm