top of page

 

 

ഹന്നാ

 

ദൈവത്തിന്റെ വിളി ഞാൻ കേട്ടു.

 

സ്നേഹവും ആർദ്രതയും നിറഞ്ഞ  ശബ്ദം .

എന്നെ കരുതുന്നവന്റെ ശബ്ദം.

 

അവൻ വലിയവൻ.

അപകടത്തിൽ നിന്നും അരക്ഷിതത്ത്വത്തിൽ നിന്നും എന്നെ വലിച്ചെടുത്തവൻ.

സ്നേഹവും സമാധാനവും നൽകി എന്നെ പാലിക്കുന്നവൻ.

എന്നെ ശാസിച്ചു വഴി നടത്തുന്നവൻ .

 

അവന്റെ ശബ്ദം മൃദുലമായത്.

നേരിന്റെ സൗരഭ്യം ഉള്ളത്,

പ്രേമത്തിന്റെ ദൃഢതയുള്ളവൻ .

അവന്റെ ശബ്ദം മധുരമുള്ളതു.

ഞാൻ സ്നേഹിക്കുന്നവൻ.

 

എന്റെ ഹൃദയം എപ്പോഴും അവനായി കാത്തിരിക്കുന്നു.

എന്റെ കണ്ണുകൾ എപ്പോഴും അവനായി പരതുന്നു.

എന്റെ കാലുകൾ എപ്പോഴും അവങ്കലേക്ക് നീളുന്നു.

എന്റെ പാത അവന്റെ അടുത്തേയ്ക്കുള്ളത്.

ഞാൻ അവനുള്ളവൾ.

 

അവൻ വെളിച്ചമാകുന്നു.

അവൻ സ്നേഹമാകുന്നു.

അവൻ നിത്യനാകുന്നു.

 

Pheba Hanna is the Ministries Director at Kainos Ministries.

This  testimony has been  revealed on   11 April 2015 Saturday @12.45 am

Testimony

bottom of page