Kainos Ministries
തളർന്നു പോകുന്നു
ശാരീരിക അസ്വസ്‌ഥതകൾ പെരുകുന്നുണ്ട് . കട്ടിൽ ആടുന്നതുപോലെ തോന്നുന്നു . ഛർദ്ദിക്കാൻ തോന്നുന്നുണ്ട് . അസ്വസ്‌ഥതയുണ്ട് നെഞ്ചിടിപ്പ് കൂടുന്നുണ്ട് . പിശാചിന്റെ ഉപദ്രവം ഞാൻ നേരിടുന്നുണ്ട്.
ഞാൻ ജനിക്കുന്നതിനു മുൻപേ എന്റെ മാതാപിതാക്കൾ എന്നെ വേണ്ടാ എന്നു തീരുമാനിച്ചതാണ്. പക്ഷെ അവരുടെ പദ്ധതി നടന്നില്ല. ഞാൻ ജനിച്ചു. എനിക്കു ആറു മാസം പ്രായമുള്ളപ്പോൾ എന്റെ ശരീരത്തിൽ ഒരു പരു വന്നു പഴുത്തു, പൊട്ടാതെ പൊട്ടാൻ പരുവത്തിൽ നിന്നു. ഞാൻ മരണത്തിന്റെയും ജീവന്റെയും നടുവിലായി. പ്രതീക്ഷക്കു വകയില്ല എന്നു പറഞ്ഞു എന്നെ ശാസ്ത്രക്രിയ ചെയ്തു. പക്ഷെ ഞാൻ ജീവനിലേക്കു മടങ്ങി വന്നു. മരണം എന്റെ തൊട്ടടുത്തു. വീണ്ടും ഒരിക്കൽ എന്റെ മാതാപിതാക്കളും ബന്ധുമിത്രാദികളും എന്റെ മരണം സ്ഥിരീകരിച്ചു അവസാന കാഴ്ച കണ്ടിട്ടുണ്ട്. അവിടെയും ഞാൻ മരണത്തിൽ നിന്നു രക്ഷപെട്ടു.
വീഴാൻ പോകുന്ന മരത്തിന്റെ അടിയിൽ നിന്നു , കാട്ടാറിന്റെ കയത്തിൽ നിന്നു, പലവട്ടം രോഗശയ്യയിൽ നിന്നു , പല തരത്തിലുള്ള അപകടത്തിൽ നിന്നു, മരണത്തിന്റെ തൊട്ടു മുന്നിൽ നിന്നു ഞാൻ രക്ഷപെട്ടു. ദൈവത്തിന്റെ സ്നേഹം അറിഞ്ഞപ്പോൾ , ഇത്രയും തവണ രക്ഷപ്പടുകയായിരുന്നില്ല എന്നു ഞാൻ തിരിച്ചറിഞ്ഞു. കർത്താവ് എന്നെ രക്ഷിക്കുകയായിരുന്നു.
കർത്താവിന്റെ സഭയിൽ ഞാൻ ചേർന്നു കഴിഞ്ഞപ്പോൾ എനിക്കു പോരാട്ടം വർദ്ധിച്ചു. കഷ്ടതയും പോരാട്ടവും ഇന്ന് എന്നോട് കൂടെയുണ്ട്. രോഗത്തോടുള്ള പോരാട്ടം, വിശപ്പിനോടുള്ള പോരാട്ടം, ഓരോന്നും എണ്ണിയെണ്ണി പറയാൻ ധാരാളമുണ്ട്. ആശുപത്രിയെ ഞാനാശ്രയിച്ചില്ല. പക്ഷെ കർത്താവ് എനിക്കു സൗഖ്യം തന്നു. മരണത്തിൽ നിന്നു എന്നെ വിടുവിച്ചു.
കർത്താവിൽ ആശ്രയിക്കുന്നവർ ഒരുനാളും ലജ്ജിച്ചു പോകയില്ല. അല്പമെങ്കിലും ലോകത്തിൽ ആശ്രയിക്കുന്നവൻ കർത്താവിന്റെ മഹത്വം കാണുകയില്ല. കുറച്ചു ദൈവത്തിലും കുറച്ചു ലോകത്തിലും ആശ്രയിച്ചാൽ അവൻ ഫലം കാണുകയില്ല. മനുഷ്യരിൽ ആശ്രയിക്കുന്നവർക്കു. പൂർണ്ണമായി കർത്താവിൽ ആശ്രയിക്കാൻ കഴിയുകയില്ല.
പൂർണ്ണമായി കർത്താവിൽ ആശ്രയിക്കുന്നവൻ എന്നും ദൈവത്തിന്റെ കൃപ കാണും. ദൈവത്തിന്റെ കൃപ കാണുന്നവൻ അവന്റെ സാക്ഷിയാകും. ദൈവത്തിന്റെ സാക്ഷിയാകുന്നവൻ ഭാഗ്യവാൻ.
Pheba Hanna is the Ministries Director at Kainos Ministries.
This testimony has been revealed on April 06, 2015 @ 1.16 am